ഡോക്ടര്‍ വന്ദന ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്; കേസില്‍ വിധി പതിനേഴിന്
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദിഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായി. ഈ മാസം പതിനേഴിന് കേസില്‍ വിധി പറയും
പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രതിഭാഗം നിരന്തരം കോടതിയില്‍ ആവര്‍ത്തിച്ചത്. എന്നാല്‍ പ്രതി ജയിലില്‍ ഉപയോഗിക്കുന്ന മരുന്ന് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ളതല്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു.
മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. 2023 മേയ് 10 ന് പുലര്‍ച്ചെയായിരുന്നു സംഭവം.