പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മാറ്റിവച്ച 20,000 കോടി രൂപ കൊവിഡ് 19നെ നേരിടാന്‍ വിനിയോഗിക്കണമെന്ന് ശശി തരൂര്‍ എംപി

Update: 2020-03-26 09:49 GMT

ന്യൂഡല്‍ഹി: പുതിയ പാര്‍മെന്റ് കെട്ടിടത്തിന് വകയിരുത്തിയ 20000 കോടി രൂപ കൊവിഡ് 19നെ ചെറുക്കാന്‍ ചെലവഴിക്കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കൊവിഡ് 19ന് നീക്കിവച്ച 15000 കോടിയ്ക്കു പുറമെ ഈ തുക കൂടി വകയിരുത്തണമെന്നാണ് ആവശ്യം.

15000കോടി എന്നാല്‍ ഒരു ജില്ലയ്ക്ക് 20 കോടി രൂപയാണ് മാത്രമേ വരൂ. ഈ സമയത്ത് അത് അപര്യാപ്തമാണ്. അതിലേക്ക് പാര്‍ലമെന്റ് കെട്ടിടത്തിനു മാറ്റിവച്ച 20000കോടി കൂടി നല്‍കണം. ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന് ഇത്രയും തുക മാറ്റിവയ്ക്കുന്നത് അനാവശ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് 19നെ നേരിടുന്നതിനുള്ള പല സുരക്ഷാഉല്പന്നങ്ങളുടെയും കടുത്ത ക്ഷാമം നേരിടുകയാണ്. കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, മുഖാവരണങ്ങള്‍, മൂന്ന് അടരുകളുള്ള മാസ്‌കുകള്‍, മെഡിക്കല്‍ ഗോഗിള്‍സ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ തുടങ്ങിയവയുടെയും ക്ഷാമമുണ്ട്. ഇവ വാങ്ങുന്നതിനായി എംപിമാര്‍ അവരുടെ വികസന ഫണ്ട് ചെലവഴിക്കണമെന്നും അദ്ദേഹം സഹ എംപിമാരെ ഓര്‍മിപ്പിച്ചു. കേരളത്തിലെ പല എംപിമാരും അത് തുടങ്ങിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.




Similar News