ധര്‍മ്മടം എസ്ഡിപിഐ സ്ഥാനാര്‍ഥി ബഷീര്‍ കണ്ണാടിപ്പറമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ജില്ല തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കൂത്ത്പറമ്പ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് തറമ്മല്‍, യു അഫ്‌സര്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

Update: 2021-03-18 12:37 GMT

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ബഷീര്‍ കണ്ണാടിപ്പറമ്പ് വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കൂത്ത്പറമ്പ്, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് തറമ്മല്‍, യു അഫ്‌സര്‍ മാസ്റ്റര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറി കൂടിയായ ബഷീര്‍ കണ്ണാടിപ്പറമ്പ് മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, വിവിധ സംഘടന നേതാക്കള്‍ എന്നിവരെ നേരില്‍ കണ്ട് പിന്തുണ തേടി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ പഞ്ചായത്ത്തല പര്യടനം തുടങ്ങും. പ്രചരണത്തിന്റെ ഭാഗമായി പൊതുയോഗം, വാഹന പ്രചരണ ജാഥ, കുടുംബ യോഗം എന്നിവ ആസുത്രണം ചെയ്തിട്ടുണ്ട്.

Tags:    

Similar News