ഡല്‍ഹി: സംഘപരിവാര്‍ അക്രമങ്ങള്‍ തുടരുന്നു, മരണം ഒമ്പതായി

പ്രദേശത്ത് ആളുകളെ മതം ചോദിച്ചാണ് ആക്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-02-25 12:30 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കുനേരെ സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. തിങ്കളാഴ്ച ഒരു പോലിസുകാരനടക്കം അഞ്ചു പേരാണ് മരിച്ചത്. ഇന്നലെ നടന്ന അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയര്‍ന്നത്. അക്രമങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 160 കടന്നു. പലരുടെയും നില ഗുരുതരമാണ്. പലര്‍ക്കും പരിക്കേറ്റത് വെടിവയ്പിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവരുടെ എണ്ണം 70 ഓളം വരും.

പ്രദേശത്ത് നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്‍ഡിടിവിയുടെ രണ്ട് റിപോര്‍ട്ടര്‍മാരെ അക്രമികള്‍ തടഞ്ഞുവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഒടുവില്‍ അവര്‍ ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചത്.

പ്രദേശത്ത് ആളുകളെ മതം ചോദിച്ചാണ് ആക്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു.

അക്രമം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മടിക്കുന്നതായി രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നു. തല്‍ക്കാലം സൈന്യത്തെ വിന്യസിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. വേണ്ടത്ര പോലിസ് സന്നാഹങ്ങള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി dഅരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ ഇതുവരെയും കേന്ദ്രം കൈകൊണ്ടിട്ടില്ല. 

Tags:    

Similar News