അഭിഭാഷക വൃത്തിയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലേക്ക് കൊണ്ടുവരുന്നതിനെതിരേ ഡല്‍ഹി ബാര്‍ കൗണ്‍സില്‍

ഈ വര്‍ഷം ഏപ്രിലോടെ ഉപഭോക്തൃനിയമം കാലാനുസൃതമായി പുതുക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു.

Update: 2020-03-10 13:42 GMT

ന്യൂഡല്‍ഹി: അഭിഭാഷക വൃത്തിയെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലേക്ക് കൊണ്ടുവരുന്നതിനെതിരേ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ കേന്ദ്ര ഉപഭോക്തൃ വകുപ്പ് മന്ത്രി രാംവിലാസ് പസ്വാന് കത്തെഴുതി. നിയമവൃത്തി വ്യാപാരമോ വ്യാപരപ്രവൃത്തിയോ അല്ല. അഭിഭാഷകര്‍ നിയമവ്യവസ്ഥയുടെ ഒഴിച്ചുനിര്‍ത്താനാവാത്ത ഭാഗമാണെന്നും അത് നിയമത്തില്‍ പറയുന്ന 'സേവന'ത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ നിയമത്തിന്റെ പരിധിയിലേക്ക് അഭിഭാഷകവൃത്തിയെ കൊണ്ടുവരാനുള്ള ആലോചനയില്‍ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ സി മിത്തല്‍ അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളെ ഈ നിയമത്തിനു കീഴിലേക്ക് കൊണ്ടുവരുന്നതിനെ രാജ്യത്തെ അഭിഭാഷകരാരും അംഗീകരിക്കുകയില്ല. ഈ നീക്കവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യമാസകലമുള്ള അഭിഭാഷക സമൂഹം അതിനെതിരേ അണിനിരക്കുമെന്നും കത്തില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രിലോടെ ഉപഭോക്തൃനിയമം കാലാനുസൃതമായി പുതുക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു.




Tags:    

Similar News