ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം; മരിച്ചവരുടെ എണ്ണം 35 ആയി
ടെഹ്റാന്‍: ഇറാനില്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഒരാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇതുവരെ ഏകദേശം 1,200 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രാജ്യവ്യാപകമായി ഉണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, പ്രതിഷേധക്കാരും പോലിസിനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏകദേശം 250 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 45 ബസീജ് വോളന്റിയര്‍മാര്‍ക്കും പരിക്കേറ്റതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ള അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപോര്‍ട്ട് ചെയ്തു.
ഇറാനിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ വിനോദസഞ്ചാരികള്‍ക്കും പൗരന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.