വത്സലയുടെ മരണം; മൃതദേഹവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും നിരീക്ഷണത്തില്‍

Update: 2020-07-12 15:16 GMT

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ജൂലൈ 5 ന് മരിച്ച അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശിനി 63 കാരിയായ വടക്കേപുരയ്ക്കല്‍ വത്സലയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ മൃതദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്‌റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍. മരണശേഷം നടന്ന വത്സലയുടെ സ്രവം പരിശോധന പോസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തിലാണിത്.

വത്സലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരടക്കം 10 പേര്‍ ജൂലൈ 21 വരെ ക്വാറന്റൈനില്‍ തുടരണമെന്ന് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. 

Similar News