ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അറസ്റ്റില്‍; പിടിയിലായത് കവര്‍ച്ച കേസില്‍

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ദാവൂദിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകനായ റിസ്‌വാനെ അറസ്റ്റ് ചെയ്തത്.

Update: 2019-07-18 17:47 GMT

മുംബൈ: കവര്‍ച്ച കേസില്‍ അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ റിസ്‌വാന്‍ കസ്‌കറിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. ഛോട്ട ഷക്കീലിന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിസ്‌വാന്റെ അറസ്റ്റ്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ദാവൂദിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകനായ റിസ്‌വാനെ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പ് മുംബൈ പോലിസിന്റെ ആന്റി എക്‌സോര്‍ഷന്‍ സെല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘം ഫാഹിം മക്മാച്ചിന്റെ അടുത്ത സഹായി അഹമ്മദ് റാസ വാധരിയയെ പിടിച്ചുപറി കേസില്‍ അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റി സ്‌വാനെ അറസ്റ്റ്.

Tags:    

Similar News