കൊവിഡ് 19: പാകിസ്താനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2039, രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയ കമാന്റ് സെന്റര്‍

പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

Update: 2020-04-01 05:52 GMT

ഇസ്‌ലാമാബാദ്: മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയുടെ തൊട്ടടുത്ത അയല്‍രാജ്യമായ പാകിസ്താനിലും കൊവിഡ് 19 ബാധ അതിവേഗം പെരുകുന്നു. രാജ്യത്ത് ഇതുവരെ 2039 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പഞ്ചാബില്‍ 708 പേര്‍ക്കും സിന്ധില്‍ 676 പേര്‍ക്കുമാണ് രോഗമുള്ളത്. അധിനിവേശ കശ്മീരില്‍ 6, ബലൂച്ചിസ്താനില്‍ 158, ഗില്‍ഗിത് ബാള്‍ട്ടിസ്താനില്‍ 184, ഇസ് ലാമാബാദില്‍ 54, ഖൈബര്‍ പാസില്‍ 253 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വൈറസ് ബാധിതരുടെ കണക്ക്.

രോഗബാധിതരുടെ എണ്ണം പെട്ടെന്ന് കൂടിയത് പുറത്തുനിന്നു നിരവധി പേര്‍ രാജ്യത്ത് തിരിച്ചെത്തിയതുകൊണ്ടാണെന്നും 27 ശതമാനം പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചെയര്‍മാനായി ദേശീയ കമാന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലെഫ്റ്റനന്റ് ജനറല്‍ മെഹ്മൂദ് ഉസ് സമാന്‍ ആണ് സെന്ററിന്റെ മേധാവി.

കൊവിഡ് 19 നു വേണ്ടി ചിലവഴിക്കുന്ന പണം ബജറ്റ് കമ്മിയായി പരിഗണിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി.

Similar News