കൊവിഡ്: എറണാകുളത്ത് കുടുതല്‍ മേഖലകള്‍ കണ്ടൈന്‍മെന്റ് സോണുകള്‍

കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്ത് അഞ്ച്, ഒമ്പത് വാര്‍ഡുകള്‍, കളമശേരി നഗരസഭ 36ാം ഡിവിഷന്‍, തിരുവാണിയൂര്‍ പഞ്ചായത്ത് വാര്‍ഡ് ആറ്, രായമംഗലം പഞ്ചായത്ത് 13,14 വാര്‍ഡുകള്‍, കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ്11, കരുമാലൂര്‍ പഞ്ചായത്ത്‌വാര്‍ഡ് എട്ട്, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 16, ചൂര്‍ണിക്കര പഞ്ചായത്ത് മൂന്ന്, ഒമ്പത് വാര്‍ഡുകള്‍, എടത്തല പഞ്ചായത്ത് അഞ്ച്, 14 വാര്‍ഡുകള്‍, കൊച്ചി കോര്‍പറേഷന്‍ എട്ടാം ഡിവിഷന്‍ എന്നിവയാണ് പുതുതായി കണ്ടൈന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്.

Update: 2020-07-11 17:13 GMT

കൊച്ചി: എറണാകുളത്ത് ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍. കൂടുതല്‍ മേഖല കണ്ടൈന്‍മെന്റ് സോണുകളാക്കി. കുമ്പളങ്ങി ഗ്രാമപ്പഞ്ചായത്ത് അഞ്ച്, ഒമ്പത് വാര്‍ഡുകള്‍, കളമശേരി നഗരസഭ 36ാം ഡിവിഷന്‍, തിരുവാണിയൂര്‍ പഞ്ചായത്ത് വാര്‍ഡ് ആറ്, രായമംഗലം പഞ്ചായത്ത് 13,14 വാര്‍ഡുകള്‍, കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ്11, കരുമാലൂര്‍ പഞ്ചായത്ത്‌വാര്‍ഡ് എട്ട്, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 16, ചൂര്‍ണിക്കര പഞ്ചായത്ത് മൂന്ന്, ഒമ്പത് വാര്‍ഡുകള്‍, എടത്തല പഞ്ചായത്ത് അഞ്ച്, 14 വാര്‍ഡുകള്‍, കൊച്ചി കോര്‍പറേഷന്‍ എട്ടാം ഡിവിഷന്‍ എന്നിവയാണ് പുതുതായി കണ്ടൈന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്.

കൊച്ചി കോര്‍പറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകള്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, പറവൂര്‍ നഗരസഭയിലെ ഡിവിഷന്‍ 8 എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

Tags:    

Similar News