അമേരിക്കയില്‍ റെക്കോര്‍ഡ് കൊവിഡ് മരണങ്ങളെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല

Update: 2020-08-07 03:10 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 റെക്കോര്‍ഡ് മരണം രേഖപ്പെടുത്തിയതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ഇന്നലെ മാത്രം 2000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,060 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 58,000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്തു. ഇതിനു മുമ്പ് മെയ് 7ന് മരണസംഖ്യ 2000 കടന്നത്.  

Similar News