ഐസൊലേഷനില്‍ കഴിയേണ്ട യുവാവ് മയക്കുമരുന്നുമായി പിടിയില്‍

കൊറോണ ബാധിത പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലിസ് കസ്റ്റഡിയിലെടുത്തത്.

Update: 2020-03-21 18:23 GMT

വൈത്തിരി: കുടകില്‍ നിന്നും വന്ന യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊറോണ ബാധിത പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലിസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും വൈത്തിരി എസ്‌ഐ ജിതേഷും സംഘവും പിടികൂടിയിട്ടുണ്ട്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.

വയനാട്ടിലേക്ക് അയല്‍ ജില്ലകളില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്‌സ് ടൗണ്‍, നിരവില്‍പ്പുഴ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിര്‍ദ്ദേശം നല്‍കി.


Tags:    

Similar News