ഏറ്റവും അടുത്ത കൊവിഡ് ചികില്‍സാ കേന്ദ്രം കണ്ടെത്താന്‍ സോഫ്റ്റ്‌വെയറുമായി വ്യവസായി

Update: 2020-07-11 18:29 GMT

ഹൈദരാബാദ്: ഒരാള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്ത ചികില്‍സാ കേന്ദ്രം കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറുമായി ഹൈദരാബാദിലെ വ്യവസായി. തൊട്ടടുത്ത ആശുപത്രി, അവിടെ ലഭ്യമായ കിടക്കകള്‍, തുടങ്ങി എല്ലാ വിവരങ്ങളും ഈ സോഫ്്റ്റ്‌വെയ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. ഹൈദരാബാദിലെ അരുണ്‍ വര്‍മയാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്.

ഇതുവഴി സര്‍ക്കാരിന് ഒരു പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികളുടെ വിവരം കണ്ടെത്താനും കഴിയുമെന്ന് അരുണ്‍ പറഞ്ഞു.

വ്യക്തികള്‍ക്കു പുറമെ ആശുപത്രികള്‍ക്കും സോഫ്റ്റ് വെയറില്‍ ലോഗിന്‍ ചെയ്യാനാവും. അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍, ഡിസ്ചാര്‍ജ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇതൊക്കെ സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യാനാവും- അരുണ്‍ പറഞ്ഞു. 

Tags:    

Similar News