തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു

Update: 2023-01-23 07:08 GMT

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റിവന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം. അപകടത്തെതുടര്‍ന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ തുമ്പ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ടെയ്‌നര്‍ ലോറി അപകടത്തെത്തുടര്‍ന്ന് ബൈപ്പാസിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ലോറി പാലത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമം അഗ്‌നിരക്ഷാ സേന തുടരുകയാണ്.

Tags: