തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന; പിന്നിലാരാണെന്ന് അറിയാം: ഇ പി ജയരാജന്‍

Update: 2023-03-03 11:17 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇത്തരം വാര്‍ത്തകള്‍ തനിക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും ജയരാജന്‍ പറഞ്ഞു. ഞാന്‍ ജാഥയില്‍ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന മാധ്യമങ്ങളുണ്ട്. അവര്‍ക്ക് ചിലര്‍ ഉപദേശവും നിര്‍ദേശങ്ങളും കൊടുക്കുന്നുണ്ട്. സമയമാവുമ്പോള്‍ ഇതാരാണെന്ന് പറയാമെന്ന് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി ജയരാജന്‍ തനിക്കെതിരേ അഴിമതി ആരോപണമുന്നയിച്ചിട്ടില്ലെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News