വിലക്കയറ്റത്തിനും ഇ ഡി നടപടിക്കുമെതിരേ ഇന്ന് രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്

Update: 2022-08-05 02:07 GMT

ന്യൂഡല്‍ഹി: വിലക്കയറ്റത്തിലും യങ് ഇന്ത്യന്‍ ലിമിറ്റഡിനെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാരും കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ച് നടത്തുന്നു. എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കും നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് മാര്‍ച്ച് നടത്തുക. 'ചലോ രാഷ്ട്രപതി ഭവന്‍' മാര്‍ച്ച് വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കും.

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന്റെ പ്രമുഖരായ നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കും.



രണ്ട് മാര്‍ച്ചിനും പോലിസ് അനുമതി നിഷേധിച്ചു.

ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫിസിലെ യംഗ് ഇന്ത്യന്‍ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തിരുന്നു. ആസ്ഥാനത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡ് വച്ച് അടക്കുകയും ചെയ്തു. പാര്‍ട്ടി ഉപരോധത്തിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

രാജ്യത്ത് നടക്കുന്നത് അപ്രഖ്യാപിത 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെയും സോണിയയെയും പലവട്ടം ചോദ്യം ചെയ്തു.

Tags:    

Similar News