സിയാല്‍ ഓഹരി; വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

Update: 2023-02-15 14:23 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമസ്ഥരായ സിയാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ഓഹരി തൊഴിലാളിയല്ലാത്ത ആള്‍ക്ക് നല്‍കിയെന്ന പരാതിയില്‍ സിയാല്‍ മുന്‍ എംഡി വി ജെ കുര്യനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കുര്യന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഓഹരി വില്‍പ്പനയില്‍ അഴിമതി ആരോപിച്ച് നേരത്തെ വിജിലന്‍സിന് നല്‍കിയ പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

Tags: