നീര്‍നായകളുടെ കടിയേറ്റ് കുട്ടികള്‍ക്ക് പരിക്ക്

കടിയേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

Update: 2020-07-15 17:08 GMT

അരീക്കോട്: ചാലിയാറിന്റെ കൈവരി പുഴയായപൂങ്കുടി പുഴയില്‍ കുളിച്ച് കൊണ്ടിരുന്ന കുട്ടികളെ നീര്‍ നായകള്‍ ആക്രമിച്ചു. കടിയേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. നീര്‍നായകളുടെ ആക്രമണത്തില്‍നിന്ന് കൂടെയുള്ള കുട്ടികളാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. പുഴയുടെ വിവിധ ഭാഗങ്ങളിലായി ദിവസങ്ങള്‍ക്കുള്ളില്‍ കടിയേറ്റത് പത്തോളം പേര്‍ക്ക്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നീര്‍ നായകളെ പിടികൂടാന്‍ ഫോറസ്റ്റ് അതികൃതര്‍ പുഴയില്‍ കെണിയൊരുക്കിയിട്ടുണ്ട്

ഈ മാസം ഒന്നിനാണ് പൂങ്കുടി പുഴയില്‍ വെച്ച് കാരിയോടന്‍ സിദ്ധീഖിനേയും മറ്റൊരാളെയും നീര്‍ നായ കടിച്ചിരുന്നു. പിന്നീട് ദിവസങ്ങളായി പൂങ്കുടി, മാങ്കടവ്, കുനിത്തലക്കാവ് ഭാഗങ്ങളിലുള്ള പത്തോളം പേര്‍ക്ക് കടിയേറ്റു. പൂങ്കുടി വിളഞ്ഞോട്ടില്‍ വീടിനോട് ചേര്‍ന്ന കടവില്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന പതിനൊന്നുകാരന്‍ ഫാരിഹിനെ കടിച്ച് പുഴയിലേക്ക് വലിച്ചിഴക്കുകയായിരുന്നു' സമാനമായ നിലയില്‍ മരതക്കോട് കടവിടുത്ത് ഏഴുവയസ്സുകാരന്‍ ജുനൈദിനെയും കടിച്ച് പുഴയിലേക്ക് വലിച്ച് കൊണ്ട് പോകുന്ന അവസ്ഥ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. നീര്‍നായ വ്യാപിച്ചതോടെ പുഴയിലിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് പരിസരവാസികള്‍ പറഞ്ഞു '


Tags:    

Similar News