പി ജയരാജനെതിരായ സി.ബി.ഐ കുറ്റപത്രം: അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം- എസ്.ഡി.പി.ഐ

അധികാരവും ഉന്നത ബന്ധങ്ങളും ഉപയോഗപ്പെടുത്തി വ്യാജ പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കുകയും യഥാര്‍ഥ പ്രതികളെയും നേതാക്കളെയും രക്ഷിക്കുകയും ചെയ്യുന്ന പതിവു രീതിക്കേറ്റ തിരിച്ചടിയാണ് സി.ബി.ഐ കുറ്റപത്രമെന്നും ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2019-02-11 12:25 GMT

കോഴിക്കോട്: കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം അക്രമ രാഷ്്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചു എന്നാരോപിച്ച് രണ്ടര മണിക്കൂറോളം പ്രദേശത്തെ ഒരു വീട്ടില്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമായിരുന്നു ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. സി.പി.എം നടത്തുന്ന കൊലപാതകങ്ങളിലും അക്രമങ്ങളിലും യഥാര്‍ഥ പ്രതികളും ഗൂഢാലോചന നടത്തുന്നവരും രക്ഷപ്പെടുകയാണ് പതിവ്. അധികാരവും ഉന്നത ബന്ധങ്ങളും ഉപയോഗപ്പെടുത്തി വ്യാജ പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കുകയും യഥാര്‍ഥ പ്രതികളെയും നേതാക്കളെയും രക്ഷിക്കുകയും ചെയ്യുന്ന പതിവു രീതിക്കേറ്റ തിരിച്ചടിയാണ് സി.ബി.ഐ കുറ്റപത്രമെന്നും ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.




Tags:    

Similar News