കലക്ടറുടെ വാഹനവുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്കെതിരേ കേസ്

Update: 2026-01-24 05:37 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച സംഭവത്തില്‍ എതിര്‍ദിശയില്‍ വന്നിടിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരേ കേസ്. അശ്രദ്ധമായി വണ്ടി ഓടിച്ചതിനാണ് കോന്നി പോലിസ് കേസെടുത്തത്. ഇന്നലെ രാവിലെ 3.20ഓടെ ചിറ്റൂര്‍മുക്കിനും മാമൂടിനും ഇടയിലായിരുന്നു അപകടം.

പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കലക്ടര്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിനെതിരേ അമിതവേഗത്തില്‍ വന്ന ഇന്നോവ കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. എതിരേവന്ന കാറിലും ഡിവൈഡറിലുമിടിച്ച് കലക്ടറുടെ ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു. നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമെത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് കലക്ടറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കിയിത്. കലക്ടര്‍, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags: