ഉപതെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് മുന്‍തൂക്കം

ഒരു സീറ്റില്‍ എഐഎഡിഎംകെ വിജയിച്ചു, മറ്റൊന്നില്‍ ബഹുദൂരം മുന്നില്‍. നങ്കുനേരി, വിക്രവണ്ടി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Update: 2019-10-24 08:39 GMT

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ എഐഎഡിഎംകെക്ക് വ്യക്തമായ മുന്‍തൂക്കം. ഒരു സീറ്റില്‍ എഐഎഡിഎംകെ വിജയിച്ചു, മറ്റൊന്നില്‍ ബഹുദൂരം മുന്നില്‍. നങ്കുനേരി, വിക്രവണ്ടി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വിക്രവണ്ടി മണ്ഡലത്തില്‍ എഐഎഡിഎംകെ വിജയിച്ചു, നങ്കുനേരിയില്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുന്നു.

വിക്രവണ്ടിയില്‍ എഐഎഡിഎംകെയും ഡിഎംകെയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടന്നത്. അവിടെ എഐഎഡിഎംകെയുടെ മുത്തമിഷ്‌ശെല്‍വന്‍ വിജയിച്ചു. നങ്കുനേരിയില്‍ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സുമായാണ് എഐഎഡിഎംകെ നേരിട്ട് ഏറ്റുമുട്ടിയത്. 

Tags:    

Similar News