യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിനെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നു: എം കെ ഫൈസി

ന്യൂഡല്‍ഹി: യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിനെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഗസയും മുഴുവന്‍ ഫലസ്തീനും ഫലസ്തീന്‍ ജനതയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഗസ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയാണ് പരാമര്‍ശം. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
ഫലസ്തീനികള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതിന് ശേഷം ഗസ അമേരിക്ക ഏറ്റെടുക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, വൈറ്റ് ഹൗസ് സന്ദര്‍ശിച്ച യുദ്ധക്കുറ്റവാളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ ഞെട്ടിക്കുന്ന പദ്ധതി വെളിപ്പെടുത്തിയത്. ഗസയും മുഴുവന്‍ ഫലസ്തീനും ഫലസ്തീന്‍ ജനതയുടേതാണ്. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ താല്‍പ്പര്യമുള്ള ഏതൊരു പാര്‍ട്ടിയും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയത്തെ പിന്തുണയ്ക്കും. മാത്രമല്ല, യുദ്ധക്കുറ്റവാളിയായ നെതന്യാഹുവിനെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ്.
