ജിസാനില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Update: 2020-09-15 09:40 GMT

ഷഫീഖ് മൂന്നിയൂര്‍

ജിസാന്‍: സാംതയില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങല്‍ അശ്‌റഫി(38)ന്റെ മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിട്ട് സാംത സൂഖ് മഖ്ബറയിലാണ് ഖബറടക്കം നടത്തിയത്. ഖബറടക്കവുമായി ബന്ധപ്പെട്ട രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ വേണ്ടി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സാംത ഏരിയാ പ്രസിഡന്റ് റഷീദ് വേങ്ങര നേതൃത്വം നല്‍കി. ഇദ്ദേഹത്തിനായിരുന്നു അശ്‌റഫിന്റെ നാട്ടിലുള്ള കുടുംബം വക്കാലത്ത് നല്‍കിയിരുന്നത്.

    പരേതരായ കക്കേങ്ങല്‍ അബ്ദു-ചാലാട്ടില്‍ ഫാത്തിമ ദമ്പതികളുടെ മകനാണ് അശ്റഫ്. ഭാര്യ: സുലൈഖ പള്ളിത്തൊടി. മക്കള്‍: അസ്മല്‍(11), അസ്വ(7), അഫ്നാന്‍(2). സഹോദരങ്ങള്‍: അന്‍സാര്‍, അഫീഫ തസ്നി, നസീര്‍, നൗഷാദ്.

    ജനാസ നമസ്‌കാരത്തിന് അബ്ദുല്ല ഫൈസി നേതൃത്വം നല്‍കി. സ്‌പോണ്‍സര്‍ ഉവൈസ് ബിന്‍ വലി അബ്ദു, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്ത് ആനവാതില്‍, സാംത മലയാളി കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, അഫ്സല്‍ ഉള്ളൂര്‍ (ഒഐസിസി), ജോജോ(ജല), മുനീര്‍ ഹുദവി(കെഎംസിസി), ബന്ധുക്കളായ മസൂദ് കൂട്ടിലങ്ങാടി, കുഞ്ഞാപ്പ വേങ്ങര, ഫാരിസ് ഇത്തിളിപ്പറമ്പ് എന്നിവരും സുഹൃത്തുക്കളും സംബന്ധിച്ചു.

Body of a Malappuram resident who died in Jizan was buried




Tags:    

Similar News