തിരുവനന്തപുരത്ത് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; വീട്ടുടമ ഒളിവില്‍

വിതുര പട്ടംകുളിച്ച പാറയില്‍ താജുദ്ധീന്റെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2020-11-28 12:14 GMT

തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുള്ളില്‍ കുഴിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. വിതുര പട്ടംകുളിച്ച പാറയില്‍ താജുദ്ധീന്റെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

താജുദ്ധീന്റെ സുഹൃത്ത് മാധവന്റേതാണ് മൃതദേഹം എന്നാണ് സംശയം. മാധവനെ അഞ്ചു ദിവസം മുമ്പ് കാണാതായിരുന്നു. വീടിനുള്ളില്‍നിന്ന് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. താജുദ്ധീന്‍ ഒളിവിലാണ്.

Tags:    

Similar News