പാലക്കാട് പണം നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമം

Update: 2025-11-24 05:12 GMT

പാലക്കാട്: പാലക്കാട് നഗരസഭയിലെ 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ വേണ്ടി പണം നല്‍കാന്‍ ബിജെപി ശ്രമമെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് കെയുടെ വീട്ടിലേക്കാണ് പണവുമായി ബിജെപി നേതാക്കള്‍ എത്തിയത്. സംഭവത്തില്‍ കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കി.

കോണ്‍ഗ്രസും ബിജെപിയും മാത്രമാണ് നിലവില്‍ ഇവിടെ മല്‍സരരംഗത്തുള്ളത്. ഇതിനിടെയാണ് കൗണ്‍സിലറടക്കം യുഡിഎഫ് സ്ഥാനാര്‍ഥി രമേശിന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തത്. രമേശന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവമറിഞ്ഞ് വി കെ ശ്രീകണ്ഠന്‍ എംപി രമേശിന്റെ വീട്ടിലെത്തി. നിലവിലെ സ്ഥാനാര്‍ഥിയും കൗണ്‍സിലറും ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.

Tags: