കാര്‍ഷികമേഖല തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന: എസ്ഡിപിഐയുടെ ജാഗോ കിസാന്‍ ജില്ലാ സൈക്കിള്‍ പര്യടനം കാസര്‍കോഡ് ആരംഭിച്ചു

Update: 2020-10-10 14:33 GMT

മഞ്ചേശ്വരം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് കാര്‍ഷകരുടെ നടുവൊടിക്കുന്ന പുതിയ നിയമമാണ് മോദിയും ബിജെപിയും ചുട്ടെടുത്തതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം. ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കുന്നതും അതിനെ തലോടുന്നതും മാത്രമാണ് പുതിയ നിയമം. ലക്ഷണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് അതിനെ തടയാനും അവരെ സംരക്ഷിക്കാനുമുള്ള ഒരു ശ്രമങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐയുടെ ജാഗോ കിസാന്‍ നാഷണല്‍ കാംപയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൈക്കിള്‍ പര്യടനം മഞ്ചേശ്വരം മച്ചംപാടി അമ്മിത്താടിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രവര്‍ത്തകനും കര്‍ഷകനുമായ മില്‍ക്കിവേഗസ് അമ്പിത്താടി സൈക്കിള്‍ പര്യടനം ഫ്‌ലാഗ് ഓഫ് ചെയ്തു. നാടിന്റെ അഭിമാനങ്ങളായ രാജേഷ് വേഗസ്, മില്‍ക്കിവേഗസ്, ദിനേശ അമ്പിത്താടി, മഞ്ചപ്പ ഷെട്ടി, രായന്‍ വേഗസ്, രേവതി എന്നീ കര്‍ഷകരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ജില്ലാ ട്രഷറര്‍ സിദ്ദിഖ് പെര്‍ള, ജില്ലാ സെക്രട്ടറിമാരായ സവാദ് സി എ, അബ്ദുല്ല എരിയാല്‍ ജില്ലാ കമ്മിറ്റി അംഗം അഹമ്മദ് ചൗക്കി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി, സെക്രട്ടറി മുബാറക്ക് കടമ്പാര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് എന്‍ യു അബദുല്‍ സലാം ക്യാപ്റ്റനായുള്ള ജില്ലാ സൈക്കിള്‍ പര്യടനം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ഞായറാഴ്ച തൃക്കരിപ്പൂരില്‍ സമാപിക്കും. നാഷണല്‍ കാമ്പയിന്‍ ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് നടക്കുന്നത്.

Tags:    

Similar News