പുതിയ മാതൃകയിലുള്ള പിവിസി റേഷന്‍ കാര്‍ഡ് എസ്ഡിപിഐ സൗജന്യമായി വിതരണം ചെയ്തു

Update: 2021-11-14 05:56 GMT

താനൂര്‍: ഒഴൂര്‍ പഞ്ചായത്തില്‍ പുതിയ മാതൃകയിലുള്ള പിവിസി റേഷന്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തു. എസ്ഡിപിഐ ഒഴൂര്‍ ബ്രാഞ്ച് കമ്മറ്റിക്ക് കീഴിലാണ് പുതിയ പിവിസി രീതിയിലുള്ള റേഷന്‍ കാര്‍ഡ് വിതരണം നടത്തിയത്.

അമ്പതോളം കുടുബങ്ങള്‍ക്കാണ് സൗജന്യമായി ഡിജിറ്റല്‍ കാര്‍ഡ് വിതരണം ചെയ്തത്. രാവിലെ 8 മണിക്ക് ഒഴൂരില്‍ സംഘടിപ്പിച്ച കാര്‍ഡിന്റെ വിതരോല്‍ഘാടനം എസ്ഡിപിഐ ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് നിര്‍വഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഹംസ ഹാജി പനയത്തില്‍ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു. ഷുഹൈബ്, ഫവാസ്, ശുഹൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News