18 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും ക്വട്ടേഷന്‍ ആക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയാണ് ജില്ലയില്‍ സ്വീകരിച്ചുവരുന്നത്

Update: 2022-05-01 04:41 GMT

പാനൂര്‍: ബിജെപി പ്രവര്‍ത്തകന്‍ കൂറ്റേരിയിലെ മീത്തലെ കാരോള്ളതില്‍ എം കെ ഷിബിന്‍ (35) എന്ന പപ്പനെ കാപ്പനിയമം ചുമത്തി പാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരമാണ് അറസ്റ്റ്.

18 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. പാനൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ മനോജ്, സുരേഷ്, എസ് സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും ക്വട്ടേഷന്‍ ആക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയാണ് ജില്ലയില്‍ സ്വീകരിച്ചുവരുന്നത്.

Tags: