സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ സാഹചര്യം മനസിലാക്കി വേണം സർക്കാർ പ്രവർത്തിക്കാൻ : ബിനോയ് വിശ്വം
പാലക്കാട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സാഹചര്യം മനസിലാക്കി വേണം ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ പ്രതിസന്ധി സമയത്ത് ഈസ് ഓഫ് ഡൂയിങ് ബിസിനസിന് പിന്നാലെയല്ല സംസ്ഥാനസർക്കാർ പോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അത്യാവശ്യ കാര്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പണം ചെലവഴിക്കണം. അത് നിർബന്ധമാണ്. അല്ലാതെ വേണ്ടാത്ത കാര്യങ്ങളുടെ പുറകെയല്ല പോകേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.