കമ്പി കയറ്റിവന്ന ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2023-02-13 13:54 GMT

തൃശൂര്‍: കോണ്‍ക്രീറ്റ് കമ്പി കയറ്റിയ ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുതുക്കാട് സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്. കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറിയാണ് മരണം. തൃശൂര്‍ ചെമ്പൂത്തറയിലാണ് അപകടമുണ്ടായത്. ലോറിയുടെ ടാര്‍പോളിന്‍ ഷീറ്റ് പറന്നു പോയപ്പോള്‍ വാഹനം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഇതോടെ പുറകില്‍ വന്ന ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

Tags:    

Similar News