ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Update: 2022-08-07 02:04 GMT

പരപ്പനങ്ങാടി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ബീച്ചിലെ കിണറ്റിങ്ങല്‍ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ കോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് നജീബ് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ ചെട്ടിപ്പടി ബീച്ച് റോഡില്‍ വെച്ചാണ് അപകടം നടന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. മാതാവ് : സാഹിദ. സഹോദരങ്ങള്‍: നജാദ്, നിഹാദ്, ഷംനാദ്. ഖബറടക്കം ഇന്ന് ആലുങ്ങല്‍ബിച്ച് ശൈഖിന്റെ പള്ളി ഖബര്‍സ്ഥാനില്‍.

Tags: