ബൈക്കിന് പിന്നില്‍ ബസ്സിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Update: 2022-03-21 16:03 GMT

മാള: കരുവന്നൂര്‍ ചെറിയ പാലത്ത് പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം. പിതാവിനെ സാരമായ പരിക്കുകളോടെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടില്‍ ഡേവീസ് മകള്‍ ലയയാണ് (22) മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് വല്ലച്ചിറയിലെ വീട്ടില്‍ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ലയയെ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ തൃശൂരില്‍ നിന്ന് വരികയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് സ്വകാര്യ ബസ്സ് വന്നിടിച്ചത്. ഇടിച്ച ഉടന്‍ ഡേവീസും മകള്‍ ലയയും റോഡിലേക്ക് തെറിച്ചു വീഴുകയും ലയയുടെ ദേഹത്ത് ബസ്സ് കയറിയിറങ്ങുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലില്ലിയാണ് അമ്മ. ലിഖിയ (ആസ്‌ട്രേലിയ) സഹോദരിയാണ്. ചേര്‍പ്പ് പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News