ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് ബംബര്‍ സമ്മാനം: തേജസ്വി യാദവ്

Update: 2025-11-04 10:12 GMT

പട്‌ന: ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും എന്നിങ്ങനെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) മുകളില്‍ ബോണസ് നല്‍കുമെന്ന് ബിഹാര്‍ ആര്‍ജെഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും (പിഎസിഎസ്) പ്രാഥമിക മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെയും തലവന്മാര്‍ക്ക് 'ജനപ്രതിനിധികള്‍' എന്ന പദവി നല്‍കുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

ഓരോ കര്‍ഷകനും മിനിമം താങ്ങുവിലയേക്കാള്‍ നെല്ലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഇതോടൊപ്പം, സംസ്ഥാനത്തെ 8,400 രജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥാപനങ്ങളുടെയും പിഎസിഎസുകളുടെയും മാനേജര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും.

Tags: