പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

ആലപ്പുഴ സ്വദേശികളായ ഗിരിധര്‍, ജയകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

Update: 2021-07-28 04:06 GMT

പാലക്കാട്: റെയില്‍വേ സ്‌റ്റേഷനില്‍ 10 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസും റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ധന്‍ബാദ്-ആലപ്പി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശികളായ ഗിരിധര്‍, ജയകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Tags: