നടി അനുപമ പഥക് മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

നടിയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

Update: 2020-08-07 06:23 GMT

മുംബൈ: ഭോജ്പൂരി നടി അനുപമ പഥകിനെ (40) മുംബൈ ദാഹിസറിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബീഹാര്‍ സ്വദേശിയായ നടി ഞായറാഴ്ച്ചയാണ് തൂങ്ങി മരിച്ചതെന്നാണ് പൊലിസ് പറയുന്നത്. നടിയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അനുപമ പങ്കുവച്ച വീഡിയോ മരണത്തില്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു വീഡിയോയില്‍ പറയുന്നത്.

അതേസമയം, ആത്മഹത്യാകുറിപ്പില്‍ മനീഷ് ഝാ എന്നയാളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മെയ് മാസത്തില്‍ അനുപമയുടെ ഇരുചക്ര വാഹനം ഇയാള്‍ വാങ്ങിയതായും തിരിച്ച് നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു. ഇയാളെ കേന്ദ്രീകരിച്ചായിരുക്കും അന്വേഷണം.

ടിവി ഷോകളിലൂടെയാണ് അനുപമ സിനിമാ രംഗത്ത് എത്തിയത്. എന്നാല്‍ ഈ മേഖലയില്‍ സജീവമായി ഇടപെടുന്നതിന് മുമ്പ് തന്നെ മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.


Tags:    

Similar News