വാഹന പരിശോധനയ്ക്കിടെ പോലിസിന് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

പോലിസ് അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് പ്രകോപിതനായ പ്രതി പോലിസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Update: 2021-06-02 01:52 GMT

ഇടുക്കി: മറയൂരില്‍ വാഹന പരിശോധനക്കിടെ പോലിസിന് നേരെ ആക്രമണം. മറയൂര്‍ എസ്എച്ച്ഒ രതീഷിനും സിപിഒ അജീഷിനും പരിക്കേറ്റു. അജീഷിന് തലയ്ക്കാണ് പരിക്കേറ്റത്. പോലിസുകാരെ ആക്രമിച്ച മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനെ അറസ്റ്റ് ചെയ്തു.

വാഹന പരിശോധനയ്ക്കിടെ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അനിഷ്ട സംഭവം. പോലിസ് അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് പ്രകോപിതനായ പ്രതി പോലിസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Tags:    

Similar News