ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ചുള്ള ലേഖനത്തിന് പോണ്ടിച്ചേരി സര്‍വ്വകലാശാല ന്യൂസ് ലെറ്ററില്‍ വിലക്ക്

ഒരു സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നാണ് നിരസിച്ചതിനു കാരണമായി വകുപ്പ് തലവന്‍ നല്‍കിയ മറുപടി.

Update: 2019-11-16 02:29 GMT

കലാപേട്ട്: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ചുള്ള ലേഖനം പോണ്ടിച്ചേരി സര്‍വകലാശാല ന്യൂസ് ലെറ്റര്‍ നിരസിച്ചതായി പരാതി. കശ്മീരി എഴുത്തുകാരന്‍ മിര്‍സ വഹീദുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പാണ് സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തുവെന്നതാണ് ലേഖനം നിരസിക്കാന്‍ കാരണം. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ സിറാജുന്നീസ കെ പിയാണ് ലേഖനം തയ്യാറാക്കിയത്. സര്‍വ്വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് സിറാജുന്നീസ.

എല്ലാവര്‍ക്കും അവരാവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നാണ് നിരസിച്ചതിനു കാരണമായി വകുപ്പ് തലവന്‍ നല്‍കിയ മറുപടി.

കശ്മീരി എഴുത്തുകാരനും നോവലിസ്റ്റുമായ മിര്‍സ വഹീദ് കശ്മീര്‍ വിഷത്തില്‍ ഒരു വിദഗ്ധനാണ്. പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം നിലവില്‍ ലണ്ടനിലാണ് താമസം. 

Tags:    

Similar News