അസം: എന്‍.ആര്‍.സി പട്ടിക പുനപരിശോധിക്കണമെന്ന് എ.പി.ഡബ്ല്യു

എന്‍.ആര്‍.സി.പട്ടികയില്‍ ഉള്‍പ്പെട്ട മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് അസം പബ്ലിക് വര്‍ക്‌സ് പ്രസിഡന്റ് അഭിജിത് ശര്‍മ സുപ്രിം കോടതിയെ സമീപിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Update: 2020-02-19 06:32 GMT

അസം: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി) പട്ടിക 100 ശതമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം പബ്ലിക് വര്‍ക്‌സ്‌  (എ.പി.ഡബ്ല്യു) പ്രസിഡന്റ് അഭിജിത് ശര്‍മ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സിയില്‍ 80 ലക്ഷത്തോളം അനധികൃത വിദേശികളുടെ പേരുകളുണ്ടെന്നും അനധികൃത വിദേശികള്‍ ഈ രാജ്യത്തെ പൗരന്മാരായി മാറിയ പ്രക്രിയയാണ് എന്‍ആര്‍സി എന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്‍.ആര്‍.സി. പ്രക്രിയക്കിടെ നടന്ന സാമ്പത്തിക നടപടികള്‍ സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി ഏജന്‍സികള്‍ അന്വേഷിക്കണമെന്നും, മുന്‍ എന്‍.ആര്‍.സി. സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല കോടിക്കണക്കിന് പണം തട്ടിയെടുത്തുവെന്നും അഭിജിത് ശര്‍മ ആരോപിച്ചു.

എന്‍.ആര്‍.സി.പട്ടികയില്‍ ഉള്‍പ്പെട്ട മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് അഭിജിത് ശര്‍മ സുപ്രിം കോടതിയെ സമീപിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അസമിലെ പല കാര്‍ഷിക ഭൂമികളും ഒറ്റ രാത്രി കൊണ്ട് ജനവാസമുള്ള ഗ്രാമങ്ങളായി മാറിയെന്നും നല്‍ബാരി ജില്ലയിലെ ബാര്‍ഖേത്രി നിയമസഭാ മണ്ഡലത്തിലാണ് ഇതു സംഭവിക്കുന്നതെന്നുമുള്ള അഭിജിത് ശര്‍മയുടെ ആരോപണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അസമിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് ബാര്‍ഖേത്രി. ഇവിടുത്തെ മുസ്‌ലിംകളെ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും ഒഴിവാക്കുക എന്നതാണ് പട്ടിക പുനപരിശോധിക്കണമെന്ന ആവശ്യത്തിനു പിന്നിലെന്ന് വ്യക്തമാകുന്നുണ്ട്.

2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സി. അന്തിമ പട്ടികയില്‍ 3.3 കോടി അപേക്ഷകരില്‍ 19 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിരുന്നു. ഒഴിവാക്കപ്പെട്ടവര്‍ െ്രെടബ്യൂണലുകളില്‍ ക്ലെയിം ഫയല്‍ ചെയ്യുന്ന പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. അതിനിടെ എന്‍.ആര്‍.സി വെബ് സൈറ്റിലെ എന്‍.ആര്‍.സി പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാവാത്ത വിധം ബ്ലോക് ചെയ്തിട്ടുണ്ട്.




Tags:    

Similar News