എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭം ആഗസ്റ്റില്‍ പുനരാരംഭിക്കും:അഡ്വ. മഹ്മൂദ് പ്രാച

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുന്നുണ്ട്.

Update: 2020-08-11 17:49 GMT

അലിഗഡ്: രാജ്യത്ത് സര്‍ക്കാര്‍ അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിട്ടതിനാല്‍ സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭം ഓഗസ്റ്റ് 15 മുതല്‍ പുനരാരംഭിക്കുമെന്ന്‌ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച പറഞ്ഞു. സിഎഎ-എന്‍ആര്‍സി വിരുദ്ധ വിരുദ്ധ പ്രതിഷേധം പുനരാരംഭിക്കാനുള്ള കാര്യങ്ങള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.



അഡ്വ. മഹ്മൂദ് പ്രാച




ലോക്ഡൗണ്‍ രാജ്യത്ത് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിഷേധം ആരംഭിക്കാതിരിക്കാന്‍ ഒരു കാരണവുമില്ല. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ പ്രതിഷേധം ആരംഭിക്കണമെന്ന് അലിഗഡിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കാരണം നിര്‍ത്തിയ പ്രതിഷേധം ഇപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയും.


നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിധിയില്‍ മുഹര്‍റം സമയത്ത് മുസ്‌ലിം സമുദായത്തിന് എങ്ങനെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗന്നാഥ പുരി രഥയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ മതങ്ങള്‍ക്കും നല്‍കണമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. മുസ്ലിംകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം, ഓഗസ്റ്റ് 15 മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും മഹ്മൂദ് പ്രാച്ച വ്യക്തമാക്കി.




Tags: