കള്ളപ്പണം വെളുപ്പിക്കൽ;അനിൽ അംബാനിയുമായി ബന്ധപ്പെട്ട ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡൽഹിയിലും മുംബൈയിലുമുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
ഏകദേശം 35 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും മറ്റ് പൊതു സ്ഥാപനങ്ങളെയും വഞ്ചിച്ചുകൊണ്ട് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിനുള്ള പദ്ധതി ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ഇതിനു പിന്നാലെയാണ് റെയ്ഡ്.
യെസ് ബാങ്ക് ലിമിറ്റഡിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ള മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് വലിയ ഈടില്ലാത്ത വായ്പകൾ ലഭ്യമാക്കുന്നതിനായി കൈക്കൂലി നൽകിയതായും ആരോപണമുണ്ട്.