നാലു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
സ്‌കൂളില്‍ കൊണ്ട് പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ ശേഷം സ്‌കൂളിലെത്തിക്കാതെ ഇയാളുടെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കല്ലമ്പലം: നാലു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് പി യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ വില്ലേജില്‍ മൂഴിയില്‍ ക്ഷേത്രത്തിന് സമീപം ട്വിങ്കിള്‍ നിവാസില്‍ ടിന്റു (33) വാണ് അറസ്റ്റിലായത്.
സ്‌കൂളില്‍ കൊണ്ട് പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ ശേഷം സ്‌കൂളിലെത്തിക്കാതെ കിന്റര്‍ ജോയി വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ജി എ എസ് ഐമാരായ രാധാകൃഷ്ണന്‍, സനില്‍കുമാര്‍ സിവില്‍ പോലിസ് ഓഫിസര്‍ അനൂപ് എന്നിവരും ഉണ്ടായിരുന്നു