ആദേഷ് കുമാര്‍ ഗുപ്ത ഡല്‍ഹി ബിജെപി പ്രസിഡന്റ്

ഡല്‍ഹി ബിജെപി പ്രസിഡന്റായി നിയമിതനായ മനോജ് തിവാരി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു

Update: 2020-06-02 10:54 GMT

കോഴിക്കോട്: ദല്‍ഹി ബിജെപി പ്രസിഡന്റായി ആദേഷ് കുമാര്‍ ഗുപ്ത ചുമതലയേല്‍ക്കുമെന്ന് ബിജെപി അറിയിച്ചു. മുന്‍ നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറാണ് ആദേഷ് ഗുപ്ത. 2016 ല്‍ ഡല്‍ഹി ബിജെപി പ്രസിഡന്റായി നിയമിതനായ മനോജ് തിവാരി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പകരം ആളെ കണ്ടെത്തുന്നതു വരെ സ്ഥാനത്തു തുടരാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.


Tags:    

Similar News