മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നു, ഒരു കുട്ടി മരിച്ചു, 3 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍

Update: 2020-04-08 05:58 GMT

മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂരില്‍ കുട്ടികള്‍ക്കിടയില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നു. ആറ് കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3 കുട്ടികളെ ശ്രീകൃഷ്ണ മെഡിക്കല്‍കോളജ് ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ ആശുപത്രി വിട്ടു. ഒരു കുട്ടി മരിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേ രോഗം ബാധിച്ച് 140 കുട്ടികള്‍ മരിച്ചിരുന്നു. 121 കുട്ടികളും ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. 21 കുട്ടികള്‍ കെജ്രിവാള്‍ ആശുപത്രിയിലും മരിച്ചു.

മസ്തിഷ്ജ്വരം ബാധിച്ചവര്‍ പനിയുടെ അലേ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. പനി അധികമാകുന്നതോടെ തലച്ചോറിനെയും ഹൃദയത്തെയും വൃക്കയെയും ബാധിക്കും.




Similar News