കശ്മീരില്‍ ജോലിക്കെത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

ബന്ദിപോര ജില്ലാ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ ജോലിക്കെത്താതിരുന്നത് കണ്ടെത്തി. ഹാജരാകാത്ത ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ ഡിഡിസി നിര്‍ദ്ദേശം നല്‍കി.

Update: 2020-08-26 14:26 GMT

ബന്ദിപോര: ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ദിപോരയില്‍ ജില്ലാ വികസന കമ്മീഷണറുടെ (ഡിസിസി) നിര്‍ദ്ദേശം. കൊവിഡിന്റെ പശ്ചാതലത്തില്‍ ചില ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നടപടി.

ഡിഡിസിയുടെ നിര്‍ദേശപ്രകാരം, അസിസ്റ്റന്റ് കമ്മീഷണര്‍ (റവന്യൂ) റിയാസ് അഹമ്മദ് ബേഗിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തി. ബന്ദിപോര ജില്ലാ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ ജോലിക്കെത്താതിരുന്നത് കണ്ടെത്തി. ഹാജരാകാത്ത ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ ഡിഡിസി നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 

Tags:    

Similar News