ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ 28ന് തിരൂര്‍ പുല്ലൂണിയിലാണ് അപകടം നടന്നത്.

Update: 2019-12-06 15:08 GMT

പരപ്പനങ്ങാടി: ബൈക്കിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികയിലെപരേതനായ പെനക്കത്ത് രവീന്ദ്രന്‍ നായരുടെ ഭാര്യയും തിരൂര്‍ വള്ളത്തോള്‍ ഭാര്‍ഗവമേനോന്റെയും പാട്ടത്തില്‍ ചന്ദ്രമതിഅമ്മയുടെയും മകളുമായ ഗീത(59)യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ മരിച്ചത്.

ഇക്കഴിഞ്ഞ 28ന് തിരൂര്‍ പുല്ലൂണിയിലാണ് അപകടം നടന്നത്. മക്കള്‍: ഇന്ദ്രജിത്ത്(ബാംഗ്ലൂര്‍), ശ്രീജിത്ത്(ജപ്പാന്‍). മരുമകള്‍:തുളസി (ബാംഗ്ലൂര്‍). സംസ്‌കാരം ശനിയാഴ്ച്ച പുത്തന്‍പീടികയിലെ വീട്ടില്‍ നടക്കും.


Tags: