കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

Update: 2022-05-22 10:02 GMT

കോഴിക്കോട്: കോഴിക്കോട് വടകര കെ ടി ബസാറിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

Tags:    

Similar News