ഡല്‍ഹിയില്‍ ആറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി

Update: 2021-08-12 07:08 GMT

ന്യൂഡല്‍ഹി: ത്രിലോക്പുരിയില്‍ ആറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ 34കാരന്‍ ക്രൂരപീഡനത്തിനിരയാക്കി. സംഭവത്തില്‍ അയല്‍ക്കാരനായ 34കാരനെതിരേ മയൂര്‍ വിഹാര്‍ പൊലീസ് കേസെടുത്തു. പോക്‌സോ, എസ്‌സി, എസ്ടി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.


ബുധാനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് അറസ്റ്റിലായ ആള്‍ക്കെതിരെ സംശയമുന്നയിച്ചത്.




Tags:    

Similar News