മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Update: 2020-06-06 10:02 GMT

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഫലം വന്ന ശേഷം മാത്രമേ രോഗകാരണം വ്യക്തമാകുകയുള്ളൂ. കോയമ്പത്തൂരില്‍ നിന്നെത്തിയതാണ്  ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു.


Similar News