കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടിച്ചു

രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരില്‍ നിന്ന് 3.300 കിലോ സ്വര്‍ണം പിടികൂടിയത്.

Update: 2019-06-08 08:52 GMT
കണ്ണൂര്‍: അബുദബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരില്‍ നിന്ന് 3.300 കിലോ സ്വര്‍ണം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മലപ്പുറം വെള്ളിമുട്ടം സ്വദേശി ഷര്‍ഫാദ് പലത്തില്‍, വഴിക്കടവ് സ്വദേശി മൊസിദ്ദിഖ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Tags: