ആലപ്പുഴയില്‍ 151 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു

Update: 2020-08-11 11:58 GMT

ആലപ്പുഴ: ആലപ്പുഴയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ 151 വര്‍ഷം പഴക്കമുളള പള്ളി തകര്‍ന്നു. ചുങ്കം കരുവേലി പാടശേഖരത്തില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയാണ് തകര്‍ന്നത്. പള്ളിയ്ക്കടുത്തുള്ള ബണ്ട് പൊട്ടിയതോടെ ഉണ്ടായ വെള്ളപ്പാച്ചിലില്‍ പള്ളിയും തകരുകയായിരുന്നു. രണ്ട് പാടശേഖരങ്ങള്‍ക്കിടയിലാണ് പളളി നില്‍ക്കുന്നത്.

ബണ്ട് പൊട്ടാനിടയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ പൊതുജനങ്ങളെ നേരത്തെ തന്നെ പ്രദേശത്തുനിന്ന് മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

കുറേ ദിവസമായി തുടരുന്ന മഴ ഈ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 

Similar News